തിരുവനന്തപുരം-തൃശൂര്‍ സമ്മേളനത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കുള്ള ചെലവിനായി ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ നല്‍കിയ ഉത്തരവിനെതിരെ അതൃപ്തി അറിയിച്ച് സി.പി.ഐ രംഗത്തെത്തി. പണം പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി തീരുമാനം എടുത്തതിലാണ് സി.പി.ഐ അമര്‍ഷം അറിയിച്ചത്. ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും സി.പി.ഐ വ്യക്തമാക്കി.
അതേസമയം പണം നല്‍കിയത് ഡി.ജി.പി ആവശ്യപ്പെട്ടിട്ടാണെന്ന് റവന്യൂ സെക്രട്ടറി അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്നും ഡി.ജി.പി വ്യക്തമാക്കി.