കോട്ടയം - തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജിനെ പെരുമ്പാമ്പ് കടിച്ചു. പെരുമ്പാമ്പു കടിക്കുന്നത് അപൂര്‍വമാണ്. തിടനാട് തന്നിണ്ണാല്‍ വാതിലിന് സമീപം വെച്ചാണ് കടിയേറ്റത്. വഴിയരികില്‍ കിടന്ന പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറാനായി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. തുടര്‍ന്ന് വിജി ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വാര്‍ഡ് മെമ്പറുടെ വീട്ടിലേക്ക് മാറ്റി. വൈകുന്നേരം വനംവകുപ്പ് ജീവനക്കാരെത്തി കൊണ്ടുപോയി.