റിയോഡി ജനീറോ- കോപ്പ അമേരിക്ക സെമിയിൽ കൊളംബിയയുടെ ക്രൂരമായ ടാക്കിളിന് വിധേയമായി കണങ്കാലിൽനിന്ന് ചോരയൊലിച്ചിട്ടും കളിക്കളം വിടാതെ ഇതിഹാസ താരം ലിയണൽ മെസി. മത്സരത്തിന്റെ അവസാനം വരെ കൂടെനിന്ന് ടീമിനെ ഫൈനലിൽ എത്തിച്ചാണ് താരം ആരാധകരെയും ഫുട്‌ബോൾ ലോകത്തെയും വിസ്മയിപ്പിച്ചത്. കൊളംബിയയുടെ ഇടതുബാകക് ഫ്രാങ്ക് ഫാബ്രയുടെ ടാക്കിളിലാണ് മെസിക്ക് മുറിവേറ്റത്. മത്സരത്തിലുടനീളം നിരവധി ഫൗളുകൾ മെസിക്ക് നേരെയുണ്ടായി. ആറു മഞ്ഞക്കാർഡുകളാണ് കൊളംബിയൻ താരങ്ങൾക്കെതിരെ റഫറി ഉയർത്തിയത്. ഇതിൽ ആറും മെസിക്ക് എതിരായ ഫൗളിനായിരുന്നു.