തിരുവനന്തപുരം- സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്ത്‌നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം ചുമതല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചവരിൽ ഒരാളായിരുന്നു ഡോ.മുഹമ്മദ് അഷീൽ. ആരോഗ്യവകുപ്പിലേക്ക് തന്നെ മുഹമ്മദ് അഷീൽ മടങ്ങിപ്പോകും.