Sorry, you need to enable JavaScript to visit this website.

മത്സരിച്ച മൂന്നിനങ്ങളും അപ്പീല്‍ വഴി; എന്നിട്ടും ദിയ നേടി

തൃശൂർ- മത്സരിച്ച മൂന്നിനങ്ങളും അപ്പീൽ വഴി വന്നതാണ്. എന്നിട്ടും ദിയ നേടി. മൂന്നിലും എ ഗ്രേഡ്. കോഴിക്കോട്  സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ പ്രദീപ് നാടോടിനൃത്തത്തിലും സംഘനൃത്തത്തിലും കേരള നടനത്തിലും അപ്പീൽ വഴിയെത്തിയാണ് സംസ്ഥാന കലോത്സസവത്തിൽ മത്സരിച്ചത്.

മൂന്നിലും എ ഗ്രേഡ് കിട്ടി. മലപ്പുറം സദനം റഷീദിന്റെ കീഴിലാണ് കേരള നടനം പരിശീലിച്ചത്. നാടോടിനൃത്തം ശശി ബാലുശേരി അഭ്യസിപ്പിച്ചു. സ്വകാര്യ ചാനലിലെ സൂപ്പർഡാൻസർ എന്ന റിയാലിറ്റി ഷോയിലും ദിയ മത്സരിച്ചിട്ടുണ്ട്. ബിസിനസുകാരനായ പ്രദീപ്-റവന്യൂ ഡിപ്പാർട്ടുമെന്റ് ജീവനക്കാരി സപ്‌ന എന്നിവരുടെ മകളാണ് ദിയ.

Latest News