റിയാദ്- സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1277 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചു. 1080 പേര്‍ രോഗമുക്തി നേടി.
നജ്‌റാന്‍-88, അസീര്‍-134, മക്ക-240, കിഴക്കന്‍- 264, റിയാദ്-328, അല്‍ബാഹ-18, അല്‍ഖസീം-27, മദീന-35, വടക്കന്‍ അതിര്‍ത്തി- 50, ജിസാന്‍-59, അല്‍ജൗഫ്- എട്ട്, ഹായില്‍-എട്ട്,തബൂക്ക്-18 എന്നിങ്ങനെയാണ് പ്രവിശ്യകളിലെ രോഗബാധ.
16 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണം 7,907 ആയി വര്‍ധിച്ചു. 11,594 ആക്ടീവ് കേസുകളില്‍ 1363 പേര്‍ ഗുരുതര നിലയിലാണ്.
4,95,309 കോവിഡ് ബാധിതരില്‍ 4,75,448 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.