കണ്ണൂര്‍- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട തെളിവുകളിലും മൊഴികളിലും വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ദിവസങ്ങള്‍ക്കകം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് സൂചന. ഷാജി നേരത്തെ നല്‍കിയ മൊഴികളിലും വിജിലന്‍സ് ശേഖരിച്ച കണക്കുകളിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപയും പല രേഖകളും പിടിച്ചെടുത്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണ് എന്നാണ് ഷാജിയുടെ വിശദീകരണം. തന്റെ സ്വത്തു വിവരങ്ങളും ഷാജി കൈമാറിയിരുന്നു. ഇതുകൂടാതെ വിജിലസന്‍ ശേഖരിച്ച തെളിവുകളും ഷാജിയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.