Sorry, you need to enable JavaScript to visit this website.

22-ാം വർഷവും പതിവ് തെറ്റാതെ  അവിട്ടത്തൂരിൽനിന്ന് ചെണ്ടമേളം

തൃശൂർ- 1996 മുതൽ ചെണ്ടയും തൂക്കിയുള്ള വരവ് ഇക്കുറിയും അവിട്ടത്തൂർ സ്‌കൂൾ തെറ്റിച്ചില്ല. സംസ്ഥാന കലോത്സവമുള്ളിടത്തെല്ലാം ചെണ്ടമേളത്തിൽ ഒന്നുകിൽ ഹൈസ്‌കൂൾ വിഭാഗത്തേയും കൊണ്ട്, അല്ലെങ്കിൽ ഹയർ സെക്കണ്ടറി വിഭാഗത്തേയും കൊണ്ട് അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മേറിയൽ എച്ച്.എസ്.എസ് ടീം എത്തിയിരിക്കും. ഇത്തവണ ഹൈസ്‌കൂൾ വിഭാഗത്തിലാണ് അവിട്ടത്തൂർ സ്‌കൂളുകാർ എത്തിയത്. 1996 മുതൽ തുടർച്ചയായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചെണ്ടമേളവും തായമ്പകയുമൊക്കെയായി എത്താറുണ്ട് ഇവർ. ഇത്തവണത്തെ ഏഴംഗ ചെണ്ടമേള സംഘത്തിൽ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ ആനന്ദ് വർമയും ഉണ്ട്.
ഇതേ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്‌കൃതം അധ്യാപകനായ മൂർക്കനാട് ദിനേശ് വർമയാണ് ചെണ്ടമേളം പഠിപ്പിക്കുന്നത്.
 

Latest News