തലശേരി- പാനൂർ മൻസൂർ വധക്കേസിൽ െ്രെകംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ 9 പേരാണ് കേസിലെ പ്രതികൾ. മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏഴാം പ്രതി സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ജാബിറിനെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബോംബ് സ്‌ഫോടനത്തിലാണ് മൻസൂറിന് പരിക്കേറ്റത്. സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ മൻസൂറിന്റെ ശരീരത്തിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് ലഭിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
2021 ഏപ്രിൽ 6 ന് തിരഞ്ഞെടുപ്പ് ദിവസമാണ് മൻസൂർ കൊല്ലപ്പെട്ടത്.