Sorry, you need to enable JavaScript to visit this website.

ഫോണ്‍വിളി വിവാദത്തില്‍ മുകേഷിനെ പിന്തുണച്ച് ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള

കോഴിക്കോട്- ഫോണ്‍ വിളി വിവാദത്തില്‍ അകപ്പെട്ട മുകേഷ് എം.എല്‍.എയെ പിന്തുണച്ച് മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിളള. സ്വന്തം നാട്ടിലെ എം.എല്‍.എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ആ കുട്ടിയെ പിടിച്ച് ഉമ്മ വെക്കുകയാണോ വേണ്ടത്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്നായിരുന്നു ശ്രീധരന്‍പിളളയുടെ ചോദ്യം. കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ശ്രീധരന്‍ പിളളയുടെ പരാമര്‍ശം. എം.എല്‍.എയെ അറിയാത്ത കുട്ടിയോട് നിന്നെ ചൂരല്‍ കൊണ്ട് അടിക്കണമെന്നാണ് മുകേഷ് പറഞ്ഞത്.

ഒരു എം.എല്‍.എയെ കുട്ടി വിളിച്ചു. വിളിച്ച കുട്ടി ഫോണ്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വിളിച്ച് പ്രശ്നം പറയുന്നതിന് പകരം അത് റെക്കോഡ് ചെയ്യുന്നതിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം നമ്മള്‍ ചിന്തിക്കേണ്ട വിഷയമുണ്ട്. സാമൂഹിക ജീവിതത്തില്‍, ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് പോകുന്നുവെന്ന വിഷയം നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ടതാണ്. രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടില്‍ മുന്നോട്ട് പോകുമ്പോള്‍ തെറ്റുകള്‍ കുന്നുകൂടുകയാണെന്നും ശ്രീധരന്‍പിളള പറഞ്ഞു.

 

Latest News