കൊല്ലം - വിസ്മയ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ശരിവെച്ചാണ് മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ തള്ളിയത്. കോളിളക്കം സൃഷ്ടിച്ച വിസ്മയ ദുരൂഹമരണകേസില്‍ പ്രതി ഭര്‍ത്താവായ കിരണിനുവേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയില്‍ വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. ആത്മഹത്യാപ്രവണതയുള്ള വ്യക്തിയാണ് വിസ്മയയെന്നും കിരണും ഭാര്യയും സൗഹൃദത്തിലായിരുന്നു അന്നേദിവസമെന്നും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള പ്രതിക്ക് ജാമ്യം നല്‍കി പുറത്തുവിടണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ വിസ്മയ തൂങ്ങിമരിച്ചതാണോയെന്നകാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെയയാണ് കോവിഡ് ബാധിതനായി പ്രതി ജയില്‍ ആശുപത്രിയിലായതെന്നും പ്രോസിക്യൂട്ടര്‍ കാവ്യാനായര്‍ വാദിച്ചു. ഈ വാദമാണ് കോടതി ശരിവെച്ചത്.