റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1173 ആണ് പുതിയ രോഗ ബാധിതര്‍. 1389 പേര്‍ രോഗമുക്തരായി ആശുപത്രികള്‍ വിട്ടു.
11970 ആക്ടീവ് കേസുകളില്‍ 1348 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഗുരതരനിലയില്‍ തുടരുന്നവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്.
മദീന 90, അല്‍ ഖസീം- 115, മക്ക-222, റിയാദ്-227, കിഴക്കന്‍- 273, നജ്‌റാന്‍-18, ജിസാന്‍-32, അല്‍ബാഹ-39, ഉത്തര അതിര്‍ത്തി- 40, അസീര്‍-77, അല്‍ജൗഫ്-8, ഹായില്‍-14, തബൂക്ക്-18 എന്നിങ്ങനെയാണ് പ്രവിശ്യകളിലെ പുതിയ കോവിഡ് ബാധ.
13 മരണംകൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 7876 ആയി. മൊത്തം കോവിഡ് ബാധിച്ചത്- 4,92,785. രോഗമുക്തി നേടിയവര്‍- 4,72,939.