റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ഇന്നലെ നടത്തിയ പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. വ്യാജ ഇഖാമയുമായി നടന്ന വിദേശിയും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. നിയമാനുസൃത രീതിയില്‍ രാജ്യത്ത് കഴിയുന്നയാളാണെന്ന വ്യാജേന വ്യാജ ഇഖാമയുമായി നടന്ന വിദേശി പോലീസ് പരിശോധനക്കിടെ ഇഖാമ കാണിച്ചുകൊടുക്കുകയായിരുന്നു. പരിശോധനയില്‍ വ്യാജ ഇഖാമയാണെന്ന് വ്യക്തമായതോടെ ഇയാളെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്തു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടാന്‍ പോലീസ് ഇന്നലെ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടു.