Sorry, you need to enable JavaScript to visit this website.

അത് വ്യാജ വാര്‍ത്ത; നിയമ വിരുദ്ധ പാര്‍ക്കിംഗിന് ഉയര്‍ന്ന പിഴ ചുമത്തുന്നില്ല

ദമാം - നഗരത്തില്‍ നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് അശ്ശര്‍ഖിയ നഗരസഭ ഉയര്‍ന്ന പിഴ ചുമത്തുന്നുണ്ടെന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നഗരസഭ നിഷേധിച്ചു. നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് അശ്ശര്‍ഖിയ നഗരസഭ 230 റിയാല്‍ തോതില്‍ പിഴ ചുമത്തുന്നുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് നഗരസഭ പറഞ്ഞു.
നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള പിഴകള്‍ പാര്‍ക്കിംഗുകളുടെ നടത്തിപ്പ് കരാറേറ്റെടുത്ത കമ്പനിയുമായി ഒപ്പുവെച്ച കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാന്‍ കമ്പനി ബാധ്യസ്ഥമാണ്. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കാനും പാര്‍ക്കിംഗ് ഗെയ്റ്റുകളില്‍ ഇ-പെയ്‌മെന്റ് ഏര്‍പ്പെടുത്താനുമുള്ള സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിയമ വിരുദ്ധ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ദമാമില്‍ ഇതുവരെ ഒരു വാഹനത്തിനും പാര്‍ക്കിംഗ് നടത്തിപ്പ് കരാറേറ്റെടുത്ത കമ്പനി പിഴ ചുമത്തിയിട്ടില്ലെന്നും അശ്ശര്‍ഖിയ നഗരസഭ പറഞ്ഞു.

 

 

Latest News