ഇടുക്കി- മറയൂരില്‍ സ്വകാര്യ സ്ഥലങ്ങളില്‍നിന്നു കഴിഞ്ഞ രാത്രി ചന്ദന മരങ്ങള്‍
വെട്ടിക്കടത്തി. മൈക്കിള്‍ ഗിരി മപ്പലകയില്‍ വീട്ടില്‍ ബേബി തോമസിന്റെ കൃഷി സ്ഥലത്തെ
ചന്ദനമരങ്ങളാണ് മോഷണം പോയത്. രാവിലെ കൃഷിയിടത്തിലേക്ക് പോയവരാണ് ചന്ദന മരങ്ങള്‍
വെട്ടിക്കടത്തിയ വിവരം അറിയുന്നത്. ഉടമ കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വകാര്യ ഭൂമിയിലായതിനാല്‍ അന്വേഷണ ചുമതല പോലീസിന് കൈമാറി. മറയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയോളം വിലമതിക്കുന്ന ചന്ദന മരങ്ങളാണ് മോഷണം പോയത്.