അങ്കമാലി- അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട ശ്രീലങ്കന്‍ പൗരന്‍മാരായ മൂന്നു പേരെ തമിഴ്‌നാട് തീവ്രവാദ സ്‌ക്വാഡ് നെടുമ്പാശ്ശേരി, അങ്കമാലി പോലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. അങ്കമാലിക്കടുത്ത് കിടങ്ങൂര്‍ കപ്പേളക്ക് സമീപം ഉള്ള ആക്‌സിലീയം ബി.എഡ് കോളേജിനോട് ചേര്‍ന്ന് വാടകക്ക് താമസിക്കുന്ന വീട്ടില്‍നിന്നു ഇന്നലെ പുലര്‍ച്ചെയാണ് സുരേഷ് രാജ് എന്നയാളെ എ.ടി.എസ്സും ഐ.ബിയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേര്‍ന്ന് അങ്കമാലി പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളായ രമേശ്, ശരവണന്‍ എന്നിവഷ്വ നെടുമ്പാശ്ശേരി പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തു. മൂന്നു പേരും ശ്രീലങ്കന്‍ പൗര•ാരാണന്നാണ് അറിയുന്നത്. തമിഴ്‌നാട്ടില്‍ താമസമാക്കിയിരുന്ന മൂവര്‍ സംഘം നിരവധി കേസുകള്‍ ആയതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവയുടെ സമീപവും ഇവിടെ സ്ഥിരതാമസമാക്കുന്നതിന് കാരണമായിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസുണ്ടെന്നും പറയുന്നു. ശ്രീലങ്കയില്‍നിന്ന് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തി വരുന്ന സംഘത്തില്‍പ്പെട്ടവരാണെന്നും അതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ പിടികൂടിയിട്ടുള്ളതെന്നുമാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം.