Sorry, you need to enable JavaScript to visit this website.

റഹീമുമായി പരസ്യ സംവാദത്തിന് തയാർ; വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

കൊച്ചി- പോക്‌സോ കേസിലെ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉയർത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ പരസ്യസംവാദത്തിന് ക്ഷണിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ മാത്യു കുഴൽ നാടൻ. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് റഹീം പറയുന്ന വേദിയിൽ എത്താമെന്നും മാത്യു കുഴൽനാടൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാത്യുകുഴൽനാടന്റെ വാക്കുകൾ.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.
നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ.. നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം..മറുപടിക്കായി കാക്കുന്നു..
 

Latest News