ദുബായ്- തിരുവനന്തപുരത്തുനിന്നു ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ സ്വദേശി നയതന്ത്ര പ്രതിനിധിക്കു പുറമെ യാത്രക്കാരായി മലയാളി ദമ്പതികള്‍ മാത്രം. ദുബായില്‍ സംരംഭകനായ തിരുവനന്തപുരം സ്വദേശി ജേക്കബ് ജോര്‍ജ്, ഭാര്യ സൂസന്‍ ജേക്കബ് എന്നിവരാണ് എത്തിയത്.
ഏപ്രില്‍ 15ന് നാട്ടില്‍ പോയ ഇവരുടെ മടങ്ങിവരവ് യാത്രാവിലക്കു മൂലം നീളുന്നതിനിടെയാണ് ഇന്‍വെസ്റ്റര്‍ വിസയിലുള്ളവര്‍ക്ക് യുഎഇ അനുമതി നല്‍കിയത്. ഒരാള്‍ക്ക് 8,000 ദിര്‍ഹം വീതം 16,000 ദിര്‍ഹം (ഏകദേശം 3.2 ലക്ഷം രൂപ) ആയിരുന്നു ടിക്കറ്റ് നിരക്ക്. വിമാനത്തില്‍ രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. ലഗേജിന് നിയന്തണമുണ്ടായിരുന്നില്ല.
അമേരിക്കന്‍ കമ്പനിയില്‍ എന്‍ജിനീയര്‍ ആയിരുന്ന ജേക്കബ് ജോര്‍ജ് ജോലിയില്‍നിന്നു വിരമിച്ചശേഷമാണ് സ്വന്തമായി ബിസിനസ് തുടങ്ങിയത്. സംരംഭകയായ സൂസന്‍ ജേക്കബിനും സ്വന്തം നിലയ്ക്കാണ് ഇന്‍വെസ്റ്റര്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസക്കാര്‍ക്കു മാത്രമുണ്ടായിരുന്ന ഇളവ് ഇന്‍വെസ്റ്റര്‍, പാര്‍ട്‌നര്‍, ബിസിനസ് വിസക്കാര്‍ക്കുകൂടി അനുവദിക്കുകയായിരുന്നു.