കൊച്ചി- സ്വര്‍ണക്കടത്ത് കേസിലെ ക്രിമിനലുകളെ സി.പി.എമ്മിനും സര്‍ക്കാരിനും ഭയമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രിമിനലുകളെ പാര്‍ട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താല്‍ പാര്‍ട്ടിയെ ഇവ പ്രതിരോധത്തിലാക്കുമെന്ന് സി.പി. എമ്മിന് അറിയാമെന്നും സതീശന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ട്. ഏപ്രില്‍ മൂന്നിന് നടന്ന സംഭവത്തില്‍ മൂന്നാം മാസത്തിലാണ് നോട്ടീസ് പോലും നല്‍കുന്നത്. ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഐ.സി.എം.ആര്‍ നിര്‍ദേശപ്രകാരമല്ല കോവിഡ് മരണം സംസ്ഥാനത്ത് തീരുമാനിച്ചിരുന്നത്. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണക്കണക്കുകള്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനുള്ളില്‍ കളക്ടര്‍മാ4 വിചാരിച്ചാല്‍ യഥാ4ത്ഥ പട്ടിക പുറത്ത് വിടാനാകും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി ആര്‍ക്ക് നല്‍കണമെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.