കണ്ണൂർ- കടത്തിയ സ്വർണം തട്ടിയെടുക്കാൻ ടി.പി കേസ് പ്രതികൾ സഹായിച്ചെന്ന് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി. കവരുന്ന സ്വർണ്ണത്തിൽനിന്നുള്ള ലാഭവിഹിതമാണ് പകരം കിട്ടുന്നതെന്നും ഇവർ കസ്റ്റംസിന് മൊഴി നൽകി. ഒളിവിൽ പോകാനും ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും ഇയാൾ മൊഴി നൽകി. അർജുൻ ആയങ്കിയുമായി കണ്ണൂരിൽ തെളിവെടു്പ് നടത്തുകയാണ് ക്രൈം ബ്രാഞ്ച് സംഘം.