തിരുവനന്തപുരം- തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ നിന്ന് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ െ്രെകംബ്രാഞ്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസ് ലാപ് ടോപിൽ നിന്ന് 2.76 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽനിന്നാണ് വോട്ടർ പട്ടിക ലഭിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൃത്രിമം കാണിച്ചവർക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ടർപട്ടിക ചോർത്തിയെന്ന് ആരോപിച്ച് ഐ.ടി ആക്ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്നത്. ജോയിന്റ് ഇലക്ട്രറൽ ഓഫിസറാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക അനുസരിച്ച് 4.5 ലക്ഷം വോട്ടർമാർക്ക് ഇരട്ട വോട്ടുണ്ടെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.