കൊച്ചി- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്. തെളിവെടുപ്പിനായാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കൊച്ചിയില്‍ നിന്ന് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. കേസില്‍ അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ചു പേര്‍ കൂടി അറസ്റ്റിലായിരുന്നു.