Sorry, you need to enable JavaScript to visit this website.

കോൺകാഫ് ഗോൾഡ് കപ്പ് 2021; ഔദ്യോഗിക എയർലൈൻ കമ്പനിയായി ഖത്തർ എയർവേയ്‌സ്

ദോഹ- ജൂലൈ രണ്ടു മുതൽ ഓഗസ്റ്റ് ഒന്നു വരെ നടക്കുന്ന 2021 കോൺകാഫ് ഗോൾഡ് കപ്പിന്റെ ഔദ്യോഗിക എയർലൈൻ കമ്പനിയായി ഖത്തർ എയർവേയ്‌സ് കരാറിലൊപ്പിട്ടു. കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക, കരീബിയൻ ഫുട്‌ബോൾ അസോസിയേഷൻ (കോൺകാഫ്) എന്നിവയുമായുള്ള ബഹുവർഷ കരാറിനുശേഷം ഖത്തർ എയർവേയ്‌സ് ആഗോള കായിക സ്‌പോൺസർഷിപ്പ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നത് തുടരുകയാണ്
മേഖലയിലെ പുരുഷന്മാരുടെ മുൻനിര അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റ് എന്ന നിലയിൽ പ്രിലിമിനറി മൽസരങ്ങൾ ഇന്നലെ മിയാമിയിൽ ആരംഭിച്ചു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജൂലൈ 10 നാണ് ആരംഭിക്കുക. കലാശപ്പോരാട്ടം ആഗസ്ത് 1 ന് ലാസ് വെഗാസിലാണ് നടക്കുക. അവിടെ കോൺകകാഫിന്റെ പ്രാദേശിക ചാമ്പ്യൻ കിരീടമണിയിക്കും. മത്സരത്തിന്റെ 16ാമത് പതിപ്പ് എട്ട് യുഎസ് മെട്രോപൊളിറ്റൻ ഏരിയകളിലെ 11 സ്‌റ്റേഡിയങ്ങളിൽ നടക്കും.
ലോകമെമ്പാടുമുള്ള കാൽപന്ത് കളിയാരാധകരെ ബന്ധിപ്പിക്കുന്നതിന് ഈ പങ്കാളിത്തം ഖത്തർ എയർവേയ്‌സിന് മികച്ച അവസരമാണ് നൽകുന്നതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബക്കർ പറഞ്ഞു. ഫുട്‌ബോൾ സംസ്‌കാരത്തിലും ജീവിതശൈലിയിലും ആഴത്തിൽ സ്വാധീനിക്കുന്ന വടക്കൻ, മധ്യ അമേരിക്കൻ, കരീബിയൻ പ്രദേശങ്ങളിൽ ഉടനീളം ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദശലക്ഷക്കണക്കിന് ആരാധകർ വീട്ടിൽ നിന്ന് കാണുകയും പതിനായിരക്കണക്കിന് കാണികൾ ഗോൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനാൽ, ഈ സഖ്യം ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഞങ്ങളുടെ ലക്ഷ്യം ഉറപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

Latest News