തൃശൂർ-അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കോടതിക്കു സമീപം വീടിനോടു ചേർന്നുള്ള ഓഫീസിലായിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ്ബാബുവിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഓഫീസിൽനിന്നും ഉടൻ പുറത്തു കടന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. ഓഫീസിനുള്ളിൽ കയറി പെട്രോൾ ദേഹത്തൊഴിച്ചെങ്കിലും തീകൊളുത്തുന്നതിനുമുമ്പ് ചാടി ഓടി. തുടർന്ന് ദേഹത്തു പെട്രോളുമായി അഭിഭാഷകൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി മൊഴി നൽകി. ചാലക്കുടി സ്വദേശിയാണ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതെന്നു പരാതിയിൽ പറയുന്നു. ഒരു കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നും സൂചനയുണ്ട്.
വിവാദമായ പാറ്റൂർ ഭൂമി കൈയേറ്റ കേസിൽ ലോകായുക്തയിൽ ഹാജരായി സർക്കാരിനെ കുരുക്കിലാക്കിയ വിധി നേടിയതു സുരേഷ് ബാബുവായിരുന്നു.