Sorry, you need to enable JavaScript to visit this website.

പുനരാരംഭിച്ച കൊച്ചി മെട്രോയില്‍ ആദ്യ ദിനം ആറായിരം യാത്രക്കാര്‍

കൊച്ചി- കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയില്‍ ആദ്യദിനം യാത്ര ചെയ്തത് ആറായിരത്തിലേറെ പേര്‍. വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 6000 പേര്‍ മെട്രോയില്‍ യാത്ര ചെയ്തതായി കെ.എം.ആര്‍.എല്‍ അറിയിച്ചു.
രാവിലെ എട്ടിന് തുടങ്ങിയ സര്‍വീസുകള്‍ രാത്രി എട്ടോടെ അവസാനിപ്പിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രെയിനിലും സ്റ്റേഷനുകളിലും ജീവനക്കാരെ നിയമിച്ചിരുന്നു.
ആദ്യദിനം പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റെടുത്തത്. ലോക്ക്ഡൗണ്‍ കാരണം സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ ട്രിപ്പ് പാസുകള്‍ക്ക് അവശേഷിക്കുന്ന തുക റീഫണ്ട് ചെയ്തു നല്‍കി. ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് രാവിലെ 7.50നും ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് 8.30നുമാണ് ആദ്യ ബസ് സര്‍വീസ്. ലോക്ഡൗണിനെ തുടര്‍ന്ന് മെയില്‍ നിര്‍ത്തിവച്ച മെട്രോ സര്‍വീസുകള്‍ 53 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ പുനരാരംഭിച്ചത്.

 

Latest News