Sorry, you need to enable JavaScript to visit this website.

അപകടത്തിൽ പരിക്കേറ്റ നഴ്‌സുമാരെ  കോൺസൽ ജനറൽ സന്ദർശിച്ചു 

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം അപകടത്തിൽ പരിക്കേറ്റ നഴ്‌സുമാരെ സന്ദർശിക്കാനെത്തിയപ്പോൾ.
ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, കോൺസൽ ഹംന മറിയം എന്നിവർ നഴ്‌സുമാരുടെ രോഗവിവരങ്ങൾ ചോദിച്ചറിയുന്നു.

ജിദ്ദ- നജ്റാൻ അപകടത്തിൽ പരിക്കേറ്റ നഴ്‌സുമാരെ കോൺസൽ ജനറൽ സന്ദർശിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റു കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ കഴിയുന്ന മലയാളി നഴ്‌സുമാരെയാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, കോൺസൽ ഹംന മറിയം എന്നിവർ നഴ്‌സുമാരെ സന്ദർശിച്ചു. ഡോക്ടർമാരുമായി ചികിത്സാ പുരോഗതി വിലയിരുത്തുകയും രോഗവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കോൺസുലേറ്റിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും സഹകരണവും ഉറപ്പു നൽകിയ കോൺസൽ ജനറൽ രോഗമുക്തി ആശംസിച്ചു. ഹംന മറിയം (കോൺസൽ കോമേഴ്സ്), മുഹമ്മദ് ഷമീം (യു.എൻ.എ മക്ക കോ-ഓർഡിനേറ്റർ), അബൂബക്കർ (യു.എൻ.എ, നജ്റാൻ കോ-ഓർഡിനേറ്റർ), സമീന (ഡെപ്യൂട്ടി നഴ്‌സിംഗ് ഡയറക്ടർ), സിന്ധു (നഴ്‌സിംഗ് ക്വാളിറ്റി) എന്നിവർ കൂടെ ഉണ്ടായിരുന്നു.

 

Latest News