ആലപ്പുഴ- യു.എ.ഇ ആസ്ഥാനമായുള്ള വ്യവസായി ആര്‍.ഹരികുമാറും ഭാര്യയും തങ്ങളുടെ ടൂറിസ്റ്റ് ഹോം കോവിഡ് രോഗികള്‍ക്കായുള്ള കേന്ദ്രമാക്കി മാറ്റി.
ആലപ്പഴ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനു സമീപത്തുള്ള കല ടൂറിസ്റ്റ് ഹോമാണ് യു.എ.ഇ ഷാര്‍ജയിലുള്ള എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ആര്‍.ഹരികുമാറും ഭാര്യ കല ഹരികുമാറും കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ ഇടം കിട്ടാത്തവര്‍ക്ക് വിട്ടുകൊടുത്തത്.
1998ല്‍ ഹരികുമാര്‍ ആരംഭിച്ച ടൂറിസ്റ്റ് ഹോം കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികള്‍ക്കായി തുറന്നത്. രോഗികള്‍ക്കായി 50 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് ആവശ്യം വരികയാണെങ്കില്‍ കൂടുതല്‍ രോഗികള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് ഹരികുമാര്‍ പറഞ്ഞു.
ടൂറിസ്റ്റുകളേക്കാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു വരുന്ന രോഗികളും ബന്ധുക്കളുമാണ് നേരത്തെ ഇവിടെ താമസിച്ചിരുന്നത്. ആശുപത്രികളില്‍ ബെഡ് കിട്ടാതെ സ്വന്തം പ്രദേശത്തുകാര്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് കേന്ദ്രം കോവിഡ് രോഗികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനമെടുത്തതെന്ന് ഹരികുമാറും കലയും പറഞ്ഞു.
![]() |
ലൈംഗികാതിക്രമ കേസില്‍ രണ്ടു വർഷം ജയിലിലടച്ച പ്രശസ്ത നടനെ കുറ്റവിമുക്തനാക്കി |
മൂന്നുനില ടൂറിസ്റ്റ് ഹോമിലെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ച് മൂന്നാം നിലയാണ് കോവിഡ് രോഗികള്‍ക്കായി മാറ്റിയത്. മുറികളില്‍ കയറി പരിശോധിക്കുന്നതിനേക്കാള്‍ നല്ലത് ഹാള്‍ ആണെന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മൂന്നാംനിലയിലെ റിക്രിയേഷന്‍ ഹാള്‍ പരിവര്‍ത്തിപ്പിച്ചത്.
കേരളത്തില്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ മെച്ചപ്പെടുകയാണെന്നും അതിനായാണ് പ്രാര്‍ഥിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ജൂണില്‍ യു.എ.ഇയില്‍ കുടുങ്ങിയ 50 പേര്‍ക്ക് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ഒരുക്കിയ ഹരികുമാര്‍ പറഞ്ഞു. 120 ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ ഷാര്‍ജ എയര്‍പോര്‍ട്ടിനു പുറത്ത് ടിക്കറ്റെടുക്കാന്‍ ആവശ്യമായ പണമില്ലാതെ വലഞ്ഞ 50 പേരെ കൂടി കൊണ്ടു വരികയായിരുന്നു.