Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് വീട്ടിൽ നടന്നത് അനാശാസ്യവും നഗ്ന ചിത്ര നിർമാണവും; പ്രതികളെ കണ്ടെത്താനായില്ല

കോട്ടയം- കോട്ടയം നഗരമധ്യത്തിലെ വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിർമാണവുമായിരുന്നുവെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഈ വീട്ടിൽ വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നഗ്ന ചിത്രം നിർമാണം നടന്നതായി കണ്ടെത്തിയത്. 
ക്യാമറ സ്റ്റാൻഡും മൊബൈൽ സ്റ്റാൻഡുകളും അക്രമം നടന്ന വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. ക്യാമറയും ഫോണുകളും അക്രമികൾ കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അനാശാസ്യ ഇടപാടുകളിലെ തർക്കമാണ് ആക്രമണത്തിലെത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്നത് സംബന്ധിച്ചും വ്യക്തമായ വിവരമില്ല.

ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം സ്വദേശിയായ ഷിനുവും ഇവിടെയുണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു. വെട്ടേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെയോ എന്തിനാണ് ആക്രമിച്ചതെന്നോ അറിയില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പരിക്കേറ്റവർക്ക് മാത്രമേ വ്യക്തമായ വിവരമുള്ളൂവെന്ന് പോലീസ് കരുതുന്നു. ഇവർ വിവരം നൽകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രി വിട്ടശേഷമേ കൂടുതൽ ചോദ്യംചെയ്യാൻ കഴിയൂ.

സംഭവസമയം വീട്ടിലുണ്ടായിരുന്ന പൊൻകുന്നം സ്വദേശിനി അവിടെ അനാശാസ്യ ഇടപാടുകൾ നടന്നിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാർക്കയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തി.
നഗരത്തിൽ ചന്ത കവലയ്ക്കു സമീപം ഉള്ള വാടകവീട്ടിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയാണ് ടി ബി ജംഗ്ഷൻ- ചന്ത കവല റോഡിലുള്ള സ്വകാര്യ ലോഡ്ജിന് തൊട്ടടുത്തുള്ള ഉള്ള വീട്ടിൽ  വടിവാൾ ആക്രമണമുണ്ടായത്.പതിനാലംഗ ഗുണ്ടാ സംഘമാണ് രാത്രി  ആക്രമണം നടത്തിയത്. വടിവാളും മറ്റു മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമി സംഘത്തിലും യുവതികൾ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്്.അക്രമം തുടങ്ങിയതോടെ ഇവർ വീട്ടിലെ ഒരുഭാഗത്ത് ഒളിച്ചിരുന്ന് രക്ഷപ്പെട്ടതായി ആണ് വിവരം. 
 കഴിഞ്ഞദിവസം പട്ടാപ്പകൽ ഗുണ്ടാനേതാവ് അലോട്ടി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പോലീസിനെ ആക്രമിച്ചത് വലിയ ചർച്ചയായിരുന്നു.അന്ന് കസ്റ്റഡിയിൽ കൊണ്ടുവന്ന അലോട്ടിക്ക് ഒപ്പം ഗുണ്ടകൾ ചേർന്നത് സുരക്ഷാ വീഴ്ചയായി ആണ് കണക്കാക്കപ്പെടുന്നത്. അതിനു തൊട്ടുപിന്നാലെയാണ് നഗരഹൃദയത്തിൽ തന്നെ മറ്റൊരു ഗുണ്ടാ ആക്രമണം.

Latest News