ജിസാന്‍- സന്ദര്‍ശക വിസയില്‍ മകളുടെ കൂടെ ജിസാനിലെത്തി കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം ജിസാനില്‍ സംസ്കരിച്ചു.
തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ കുളശേഖരം ചെറുത്തിക്കോണം കമലാ ബായ് ജോസിയാന്‍റെ (61) മൃതദേഹമാണ് ജിസാനില്‍ സംസ്കരിച്ചത്.
ജിസാന്‍ ഈദാബി ഹെല്‍ത്ത് സെന്റില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന മകള്‍ സോണിയ റെക്‌സിന്‍, മരുമകന്‍ റെക്‌സിന്‍ ജോയില്‍ എന്നിവര്‍ക്കൊപ്പം ജിസാനില്‍ എത്തി ഒരാഴ്ചക്കകം മകള്‍ സോണിയക്കും അമ്മ കമലാ ബായിക്കും കോവിഡ് ബാധിക്കുകയായിരുന്നു. സബിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയക്ക് രോഗം ഭേദമാകുകയും മാതാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയും ചെയ്തു. ദിവസങ്ങള്‍ക്കകം ആരോഗ്യനില മോശമായി മരിച്ചു.
ബെയ്ഷ് ജനറല്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി മകള്‍ സോണിയ റെക്‌സിന്‍, മരുമകന്‍ റെക്‌സിന്‍ ജോയല്‍, ശംസുദ്ദീന്‍ കുന്നത്ത്, സന്തോഷ് കുമാര്‍ കൊല്ലം, മാത്യു ഫിലിപ്പ്, ആരിഫ് ഒരുക്കുങ്ങല്‍, സലിം എടവണ്ണപ്പാറ, ബഷീര്‍ ആക്കോട് എന്നവരുടെ നേതൃത്വത്തില്‍ ഹുസൈനിയ സനാഇയ്യ മഖ്ബറയില്‍ സംസ്‌കരിച്ചു.