Sorry, you need to enable JavaScript to visit this website.

മുപ്പത് പ്രവാസികള്‍ക്ക് ഒമാന്‍ ആഭ്യന്തര മന്ത്രാലയം പൗരത്വം അനുവദിച്ചു

മസ്‌ക്കത്ത്- ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്ന മുപ്പത്  പ്രവാസികള്‍ക്കു കൂടി രാജ്യം പൗരത്വം അനുവദിച്ചു. സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖാണ് ഇതുമായി ബന്ധപ്പെട്ട രാജകീയ പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കുന്നത്. ഫെബ്രുവരിയില്‍ 157 പേര്‍ക്കും മാര്‍ച്ചില്‍ 39 പേര്‍ക്കുമാണ് പൗരത്വം അനുവദിച്ചത്.
20 വര്‍ഷം ഒമാനില്‍ പ്രവാസിയായി കഴിയുന്നവര്‍ക്കാണ് പൗരത്വം അനുവദിക്കുക. അതോടൊപ്പം ഒമാന്‍ പൗരത്വ നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യണം.ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്ത് ഭരണാധികാരിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക.
 

Latest News