റിയാദ്- പക്ഷിപ്പനി വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴികളെയും പ്രാവുകളെയും ക്രൂരമായി അടിച്ചുകൊന്ന തൊഴിലാളിയെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി.
അല്‍ഖര്‍ജിലെ ഒരു പൗള്‍ട്രി ഫാമില്‍ പകര്‍ച്ചപ്പനി ബാധിച്ച പക്ഷികളെ പിടികൂടുന്നതിനായി എത്തിയ ജോലിക്കാരനാണ് അവയെ ക്രൂരമായി അടിച്ചു കൊന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സൗദി പരിസ്ഥിതി ജല കാര്‍ഷിക വകുപ്പ് മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
മൃഗങ്ങളോട് ദയയില്ലാതെ പെരുമാറുന്നത് ഇസ്‌ലാമിക പാഠങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും സംഭവം അങ്ങേയറ്റം ദുഃഖമുളവാക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. പക്ഷിപ്പനി നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയുമായി ഏര്‍പ്പെട്ട കരാര്‍ മന്ത്രാലയം റദ്ദാക്കി. ജോലിക്കാരനെതിരെ അന്വേഷണം നടത്തുന്നതിന് പ്രത്യേകം സംഘത്തെ നിയോഗിച്ചതായും കാര്‍ഷിക മന്ത്രാലയം വെളിപ്പെടുത്തി.