Sorry, you need to enable JavaScript to visit this website.

കുറ്റിപ്പുറത്ത് കണ്ടെത്തിയ ബോംബുകള്‍ പരിശോധിക്കാന്‍ ആര്‍മി സംഘമെത്തും

മലപ്പുറം-കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് നിന്ന് കണ്ടെത്തിയ കുഴിബോംബുകള്‍ വിശദമായി പരിശോധിക്കാന്‍ തിരുവനന്തപുരത്തു നിന്നുള്ള ആര്‍മി സംഘം ഇന്ന് എത്തിയേക്കും. സൈനികര്‍ ഉപയോഗിക്കുന്ന കുഴിബോംബുകളാണ് കണ്ടെത്തിയതെന്നതിനാല്‍ ഇക്കാര്യത്തില്‍ ആര്‍മിയില്‍ നിന്നുള്ള വിദഗ്്ധരുടെ കൂടി പരിശോധന അനിവാര്യമാണ്.
സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പരിശോധനക്കായി ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍.എസ്.ജി) ആറംഗ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയിരുന്നു. പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലാണ് കുഴിബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവ നിര്‍വീര്യമാക്കിയിട്ടില്ല. ആര്‍മിയുടെ വിദഗ്്ധ സംഘം എത്തിയ ശേഷം മാത്രമേ ഏത് തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണെന്നും മറ്റും കണ്ടെത്താനാകൂ.
കുഴിബോംബുകള്‍ കണ്ടെത്തിയതിനെ കുറിച്ച് മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം നടന്നു വരുന്നുണ്ട്.  കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പറുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണു ഇവയെന്നു കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

 

Latest News