ദുബായ്- കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആര്‍.പി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായ പദ്ധതിയിലേക്ക് ഇതുവരെ ഒരുലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ഡോ. രവിപിള്ള അറിയിച്ചു.
ഓണത്തിനു മുന്‍പ് ധനസഹായം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതിനാല്‍ ജൂലൈ അഞ്ചു വരെ മാത്രം അപേക്ഷ സ്വീകരിക്കും.
അപേക്ഷകള്‍ സ്ഥലം എം.പി, മന്ത്രി, എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആര്‍.പി ഫൗണ്ടേഷന്‍, പി.ബി. നമ്പര്‍ 23, ഹെഡ് പോസ്റ്റ് ഓഫിസ്, കൊല്ലം ഒന്ന് എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍ [email protected]