കണ്ണൂർ- സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ മൂന്ന് വർഷം മുമ്പ് പുറത്താക്കിയെന്ന ഡി.വൈ.എഫ്.ഐ വാദം പൊളിയുന്നു. അർജുൻ ആയങ്കി ഡി.വൈ.എഫ്.ഐയുടെ സംഘടന പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാസം 26ന് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ ഇയാൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കപ്പക്കടവ് സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പ്രതിഷേധത്തിന്റെ ചിത്രം വന്നത്. ദിവസങ്ങൾക്ക് മുൻപ് വരെ ഈ ചിത്രം ഈ പേജിലുണ്ടായിരുന്നെങ്കിലും അർജുനെതിരെ കേസ് വന്ന വ്യാഴാഴ്ച പേജിൽ നിന്നും ഈ ചിത്രം കാണാതായി. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി പറഞ്ഞു.