തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ സിപി.എമ്മിന്റെ പങ്ക് പുറത്തായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണ്ണക്കടത്തുകാരെയും സ്ത്രീ പീഡകരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ്, മരംമുറി എന്നിവയിലെല്ലാം സർക്കാർ ഒത്തുകളി വ്യക്തമാണ്. സൈബറിടത്തിൽ സി.പി.എം പ്രചാരണത്തിന് നേതൃത്വം നൽകുന്നവരാണ് ക്വട്ടേഷനും നേതൃത്വം നൽകുന്നത്. കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് വ്യക്തമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തുടരുന്ന മൗനം ദുരൂഹമാണെന്നും സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് ഒത്തുതീർക്കാനാണ് ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.