മഞ്ചേരി-നായയുടെ കടിയേറ്റു അവശനിലയിലായ വയോധികനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി സ്വദേശി കോയ(60)യെ ആണ് നായ കടിച്ചു പറിച്ചത്. മുഖത്തും ചുണ്ടിലും കാലിനും പരിക്കേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
മഞ്ചേരി കോഴിക്കോട് റോഡിലെ റാണി പെട്രോള്‍പമ്പിനു സമീപമാണ് സംഭവം. ഉറ്റവരും ഉടയവരുമില്ലാത്ത കോയ കഴിഞ്ഞ 18 വര്‍ഷമായി പെട്രോള്‍ പമ്പിനു സമീപം കടത്തിണ്ണയിലും മറ്റുമായാണ് കഴിഞ്ഞു വരുന്നത്. തെരുവുനായ്ക്കളോടൊപ്പം കഴിയുന്ന കോയ തന്നെ കടിച്ചത് തെരുവുനായ അല്ലെന്നും വളര്‍ത്തുനായ ആണെന്നും ആശുപത്രിയില്‍ ആശ്വസിപ്പിക്കാനെത്തിയ മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദയോട് പറഞ്ഞു.
സുബൈദ ധനസഹായം നല്‍കുകയും മറ്റു സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഉണ്ടായി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഗരസഭയില്‍ നിന്നു ദുരിതാശ്വാസം നല്‍കാന്‍ വകുപ്പില്ലെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.