Sorry, you need to enable JavaScript to visit this website.

ഹൃദ്യം ഹൃദ്യയുടെ ലളിതഗാനം

തൃശൂർ - കവിതേ നീയൊരു കാമിനി....എന്നാരംഭിക്കുന്ന ലളിതഗാനം ഹൃദ്യരാജൻ പാടിയവസാനിക്കുമ്പോൾ സദസ്സിൽനിന്ന് നിറഞ്ഞ കയ്യടിയുയർന്നു. അത്രയും ഹൃദ്യമായാണ് കാസർകോട് നീലേശ്വരത്തു നിന്നുമെത്തിയ ഹൃദ്യ രാജൻ എന്ന എട്ടാം ക്ലാസുകാരി ലളിതഗാനം ആലപിച്ചത്. കാസർകോട് നീലേശ്വരം രാജാസ് എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ് ഹൃദ്യ.ഉമേഷ് നീലേശ്വരമാണ് ഹൃദ്യയെ പാട്ടു പഠിപ്പിച്ചത്. അഞ്ചു വർഷമായി പാട്ടു പഠിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി.നീലേശ്വരം ബി.എഡ് കോളേജിലെ പ്രിൻസിപ്പലായ രാജന്റെയും കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസിലെ അധ്യാപികയായ സുജാതയുടെയും മകളാണ് ഹൃദ്യ. സഹോദരി ഇന്ദുരാജ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മുൻപ് അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
 

Latest News