പാലക്കാട്- നെന്മാറയിൽ ഫാം ഹൗസിൽനിന്നു ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐ നെന്മാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെ എക്‌സൈസ് കേസെടുത്തു. കഴിഞ്ഞ രാത്രി എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയതോടെ ഉണ്ണി ലാൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലീറ്റർ ചാരായവും പത്ത് ലീറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉൾപ്പെടെ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു.
പോത്തു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്‌സൈസ് സംഘം രാത്രിയിൽ പരിശോധനയ്‌ക്കെത്തിയത്. അതേസമയം, ഇയാളെ മൂന്നു മാസം മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. നിലവിൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.