Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ അർജുൻ ആയങ്കിക്ക് സി.പി.എം സ്വീകരണം; ചിത്രം പുറത്തുവിട്ട് യൂത്ത് കോൺഗ്രസ്

കൊച്ചി- മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ജയിലിൽ പോയ വ്യക്തിയാണ് സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അർജുൻ ആയങ്കിയെന്നും ഇയാൾക്ക് സി.പി.എം സ്വീകരണം നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ജയിലിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് അർജുൻ ആയങ്കിക്ക് സി.പി.എം സ്വീകരണം നൽകിയത്. ഇതിന്റെ ചിത്രം പുറത്തുവിട്ട രാഹുൽ ഡി.വൈ.എഫ്.ഐയോട് ചില ചോദ്യങ്ങളും ഉന്നയിച്ചു.
രാഹുലിന്റെ ചോദ്യം:
 

"പാർട്ടിയുമായി ബന്ധമില്ലാത്ത " അർജ്ജുൻ ആയങ്കി, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ജയിലിൽ പോയതിന് തിരിച്ചിറങ്ങിയപ്പോൾ പ്രാദേശിക CPIM നേതൃത്വം നല്കിയ സ്വീകരണത്തിൻ്റെ ചിത്രമാണിത്.

ഇനി DYFI നേതൃത്വത്തോട് ചോദിക്കാനുള്ളത്,

1) അർജ്ജുൻ ആയങ്കി എന്ന നിങ്ങളുടെ പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയത്?

2) പുറത്താക്കിയെങ്കിൽ അത് നിങ്ങൾ പരസ്യപ്പെടുത്തിയതിൻ്റെ തെളിവ് എവിടെ?

3) എന്തു കാരണത്തിനാണ് അയാളെ പുറത്താക്കിയത്?

4) സ്വർണ്ണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിൻ്റെ പേരിൽ സംശയം തോന്നിയാണ് നിങ്ങൾ പുറത്താക്കിയതെങ്കിൽ എന്തു കൊണ്ട് നിങ്ങൾ പോലീസിനെ അറിയിച്ചില്ല?

5) പോലീസിൽ വിവരം അറിയിക്കാഞ്ഞത് DYFI ക്ക് ആഭ്യന്തര വകുപ്പിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ?

6) ദേശദ്രോഹ കുറ്റവാളിയെ കുറിച്ച് അറിഞ്ഞിട്ടും വിവരം പോലിസിൽ അറിയിക്കാഞ്ഞത് രാജ്യദ്രോഹ കുറ്റമല്ലേ?

7) അർജ്ജുനെ പുറത്താക്കിയിട്ടും അയാൾ സോഷ്യൽ മീഡിയ വഴി CPIM പ്രചരണം നടത്തിയിട്ടും, നിങ്ങളുടെ അണികൾ അയാളെ പിന്തുണച്ചിട്ടും എന്തു കൊണ്ട് നിങ്ങൾ അതിനെയും, നിങ്ങളുടെ പ്രവർത്തകരെയും വിലക്കിയില്ല?

പുറത്താക്കിയ ഒരാൾ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദർശകനായിട്ടും എന്തു കൊണ്ട് വിലക്കിയില്ല?

9) പാർട്ടി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയ ഒരാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായതിനെ എന്തു കൊണ്ട് നിങ്ങൾ എതിർത്തില്ല?

10) നിങ്ങൾ പറയുന്നതെല്ലാം മലയാളികൾ വിശ്വസിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

Latest News