തിരുവനന്തപുരം- ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പരാതിക്കാരനായ നമ്പിനാരായണന്‍ നാളെ മൊഴി നല്‍കും. ദല്‍ഹിയില്‍ നിന്നുള്ള സി.ബി.ഐ അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കുക. നാളെ മൊഴി നല്‍കാന്‍ ഹാജരാകാന്‍ നമ്പി നാരായണന് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായേക്കുമെന്നാണ് വിവരം. നമ്പി നാരായണന്‍ നിരപരാധിയാണെന്ന് സി.ബി.ഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനുശേഷമാണ് നമ്പി നാരായണന്‍ ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ദല്‍ഹി സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഡി.ഐ.ജി സന്തോഷ് ചാല്‍ക്കേ ഇന്ന് തലസ്ഥാനത്തെത്തും.
തിരുവനന്തപുരം സി.ബി.ഐ ഓഫീസിലായിരിക്കും പ്രവര്‍ത്തനം. പ്രതിയാക്കപ്പെട്ടവര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും.