തിരുവനന്തപുരം- തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. സമ്പത്ത്(46) എന്നയാളെ വെട്ടിക്കൊന്നു. ഇയാളെ വെട്ടിയ പെരുമാതുറ പുതുക്കുറിച്ചിയിലെ സനൽ മുഹമ്മദ് ഖനി(36)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അനുജൻ സജാദിനെയും ഇവർ എത്തിയ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം അനന്തപുരി ആശുപത്രിക്ക് മുന്നിൽ പുലർച്ചെയാണ് സംഭവം.
മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം. ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ് ഇവർ.