Sorry, you need to enable JavaScript to visit this website.

കലോത്സവത്തിന് ആവേശം പകർന്ന് മന്ത്രിമാർ

തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന വേദികളിൽ മുഴുവൻ സമയം ഓടിനടന്ന് സംഘാടക കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ ജില്ലയിലെ മൂന്നു മന്ത്രിമാർ സംഘാടകർക്കും കലാസ്വാദകർക്കും ആവേശമായി. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം മുതൽ എല്ലാ ദിവസവും മൂന്ന് മന്ത്രിമാരും സജീവമായി തന്നെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, സ്വാഗതസംഘം ചെയർമാൻ കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ, വ്യവസായ കായിക  മന്ത്രി എ.സി. മൊയ്തീൻ എന്നിവർ, മത്സരങ്ങൾ നടക്കുന്ന ഓരോ വേദിയിലും മിക്ക സമയത്തും എത്തി കാര്യങ്ങൾ അന്വേഷിക്കുകയും കുറവുകൾ പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമുള്ള കലോത്സവമായതിനാൽ തന്നെ എല്ലാവരും ഇതു പാലിക്കണമെന്ന് മന്ത്രിമാർ ആവർത്തിക്കുന്നുണ്ട്. ഭക്ഷണശാല, വിദ്യാർഥികളുടെ താമസ സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, മത്സര ക്രമീകരണങ്ങളുടെ സമയ നിഷ്ഠ പാലിക്കൽ മുതലായ കാര്യങ്ങളിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശങ്ങൾ  മന്ത്രിമാർ നൽകുന്നുണ്ട്. എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങളിൽ സജീവമായിത്തന്നെയുണ്ട്.

Latest News