തിരുവനന്തപുരം - ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശി രഞ്ജിത് ചന്ദ്രനെ നെടുമങ്ങാട് പോലീസാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതി നിരവധി പേരില്‍നിന്ന് പണം തട്ടിയതായും ആരോപണമുണ്ട്.
ജൂണ്‍ പതിനൊന്നിനാണ് കേസിനാസ്പദമായ പീഡനം നടന്നത്. സംഭവ ശേഷം ഒളിവില്‍ പോയതായിരുന്നു പ്രതി. സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇത്തരത്തിലാണ് നെടുമങ്ങാട് സ്വദേശിയാണ് വിട്ടമ്മയെ പരിചയപ്പെടുന്നത്. കഴിഞ്ഞ 11-ന് സ്ത്രീയുടെ വീട്ടിലെത്തി കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് എഫ്.ഐ.ആര്‍.
ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരാനിടയുണ്ടെന്നും നിലവില്‍ രണ്ടു പരാതികള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.