തിരുവനന്തപുരം-ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സി.ബി.ഐ കടക്കും. കേസന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം എന്നാണ് സുപ്രീം കോടതി നിർദ്ദേശം.