ആലപ്പുഴ- മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. അതേസമയം, സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ഡോക്ടറെ മർദിച്ച കേസിൽ പ്രതിയെ അറസ്റ്റു ചെയ്യാത്തതിലാണ് പ്രതിഷേധം. പത്തു മുതൽ പതിന്നൊന്ന് വരെ എല്ലാ ഒപി സേവനങ്ങളും നിർത്തിവയ്ക്കും. സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, കോവിഡ് ചികിൽസ എന്നിവയ്ക്ക് മുടക്കമില്ല. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തടസപ്പെടില്ല. ഒന്നര മാസം മുമ്പാണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ പോലീസുകാരൻ മർദിച്ചത്.