Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ഒൻപത് വയസുകാരി വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്- ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ഒൻപത് വയസുകാരിയെ വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകൾ ഫാത്തിമ ഷിഫയാണ് മാതാവിന്റെ കുടുംബ വീട്ടിൽ മരിച്ചത്. 

വീട്ടുകാർക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറി. അരമണിക്കൂർ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാൽ വീട്ടുകാർക്ക് സംശയമായി. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. നാട്ടുകൽ എഎൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഫാത്തിമ ഷിഫ.
 

Latest News