മഞ്ചേരി- സഹോദരങ്ങളുടെ രണ്ടു പെൺകുട്ടികൾ കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. കാണാതായ ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിലാണ് സംഭവം.
പന്തല്ലൂർ കൊണ്ടോട്ടി ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്ത്ത് (19), ഹുസൈന്റെ സഹോദരൻ അബ്ദുറഹ്മാന്റെ മകൾ ഫാത്തിമ ഫിദ (14) എന്നിവരാണു മരിച്ചത്. ഇവരുടെ സഹോദരൻ അൻവറിന്റെ മകൾ ഫസ്മിയ ഷെറിനു (16) വേണ്ടി തിരച്ചിൽ തുടരുന്നു. പന്തല്ലൂരിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇവർ.