Sorry, you need to enable JavaScript to visit this website.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഭാര്യ പരാതി നൽകി; മൊബൈൽ ടവറിനു മുകളിൽ യുവാവ് തൂങ്ങി മരിച്ചു

ആലപ്പുഴ- മാവേലിക്കരയിൽ ബി.എസ്.എൻ.എൽ മൊബൈൽ ടവറിന് മുകളിൽ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളിൽ കോട്ടയുടെ വടക്കതിൽ പ്രഭാകരന്റെ മകൻ ശ്യാംകുമാർ (ഗണപതി-33) ആണ് മരിച്ചത്. ഇയാളെ താഴെയിറക്കാൻ പോലീസും ഫയർഫോഴ്‌സും ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.

മദ്യപിച്ച് ബഹളമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണം. ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ടവറിനു മുകളിൽ കയറിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നാണ് ശ്യാംകുമാർ പോലീസ് സ്‌റ്റേഷന് എതിർവശത്തുള്ള ബി.എസ്.എൻ.എൽ ഓഫിസ് കെട്ടിടത്തിന്റെ ടെറസിലെ ടവറിനു മുകളിൽ കയറിയത്. ലുങ്കി ടവറിൽ കെട്ടിയാണ് തൂങ്ങിയത്.
 

Latest News