Sorry, you need to enable JavaScript to visit this website.

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

തിരുവനന്തപുരം- പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവശങ്കരൻ നായർ (ശിവൻ-89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. 'ചെമ്മീൻ' സിനിമയുടെ നിശ്ചലചിത്രങ്ങൾ കാമറയിൽ പകർത്തി ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. സ്വപ്നം, അഭയം, യാഗം, കൊച്ചു കൊച്ചു മോഹങ്ങൾ, കിളിവാതിൽ, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങൾ. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.
തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ ഗവൺമെന്റ് പ്രസ് ഫോട്ടോഗ്രഫറാണ്. 1959ൽ തിരുവനന്തപുരം സ്റ്റാച്യുവിൽ ശിവൻസ് സ്റ്റുഡിയോക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം കാമറയിൽ പകർത്തി.

ഹരിപ്പാട് പടീറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ വീട്ടിൽ ഭവാനിയമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണ് ശിവൻ. ചലച്ചിത്ര പ്രവർത്തകരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
 

Latest News