കയ്‌റോ- കുരങ്ങന്റെ മുഖ സാദൃശ്യമുള്ള ആട്ടിൻ കുട്ടി ജനിച്ചത് കൗതുകമായി. ഈജിപ്തിലെ അസ്യൂട്ട് ഗവർണറേറ്റിന് കീഴിലെ അൽ ഹിദായ ഗ്രാമത്തിലാണ് അപൂർവ്വ ആട്ടിൻ കുട്ടിയുടെ ജനനം. അറബ് സോഷ്യൽ മീഡിയകളിൽ താരമാണ് ഈ ആട്ടിൻ കുട്ടി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായത്. ആട്ടിൻ കുട്ടിയുടെ ജനനം സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നതും.
രണ്ടു വ്യത്യസ്ത ജീവികൾ തമ്മിൽ ഇണ ചേർന്നതിൽനിന്നാണ് അപൂർവ ജനനം എന്നാണ് ചിലർ വാദിക്കുന്നത്. ശാസ്ത്രീയമായി ഇത് അസാധ്യമാണെങ്കിലും ഈ തരത്തിലാണ് ആളുകളുടെ കമന്റുകളിൽ ഏറെയും. ഇത് കുരങ്ങൻെ തലയുള്ള ആടല്ലെന്നും ജനന വൈകല്യമാണെന്നുമാണ് വെറ്റിനറി ഡോക്ടർ മുഹമ്മദ് യൂസഫ് പറയുന്നത്. കുരങ്ങനും ആടും തമ്മിൽ പ്രജന്നന സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആടിന്റെ മുഖത്തിന്റെ വിചിത്രമായ ആകൃതിയും കണ്ണുകളുടെ രൂപവുമാണ് ഇതിനെ കുരങ്ങനായി തോന്നിക്കുന്നത്. ജനന വൈകല്യത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. ഇതിൽ ഒരു അത്ഭുതവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ماعز برأس قرد تثير الرعب في مصر
— صحيفة البيان (@AlBayanNews) June 22, 2021
شهدت محافظة أسيوط في مصر ظاهرة غريبة ونادرة حيث ولد ماعز برأس قرد، ما أثار الرعب بين الناس. pic.twitter.com/B4WLVJpXZk
ഇത്തരം ജീവികൾക്ക് അധികം ആയുസുണ്ടാകാനും ഇടയില്ല. ഈ ആട്ടിൻ കുട്ടിയും ജനിച്ച് രണ്ടാം ദിവസം മൃതിയടഞ്ഞു. ആട്ടിൻ കുട്ടി ചത്തെങ്കിലും ഇതിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും അരങ്ങ് തകർക്കുകയാണ്.